നിന്റെ മാത്രം സുധി
എന്റെ സ്വന്തം
എന്റെ ജീവന്‍
എന്റെ എല്ലാം
എന്റെ ശ്രീ
---------------------
എന്റെ സ്വപ്നത്തിലൊക്കെ നിന്റെ സാന്നിധ്യമുണ്ട് ..
നിന്റെ കവിളുകളില്‍ എന്റെ അധരങ്ങളുടെ
അടയാളം രൂപപ്പെടുന്നത് അതിനാലാവാം ..
മഞ്ഞിന്റെ കിനാവുകളില്‍ നിന്റെ മുഖം
മെല്ലെ വന്നെന്നെ പൊതിയുന്നുണ്ട് .
കുളിര് കൊണ്ടല്ല മറിച്ചു ഒരിളം ചൂട് പോലെ
നിന്റെ സ്നേഹം പോലെ എന്നെ പുല്‍കുവാന്‍ ...
തെന്നലിന്റെ സ്പര്‍ശത്തിലൊക്കെ നിന്റെ
മുടിയിഴകളെയാണ് ഓര്‍മ്മ വരിക ..
ഓരോ മഴക്കിനാവുകള്‍ക്കും നിന്റെ ചാരുതയാണ്..
വന്നു ചേര്‍ത്തൊന്നു പുല്‍കും ,
അന്തരാത്മാവിലേക്ക് നിറയ്ക്കും ,
നീ എന്നുമെന്റെ സ്വപ്നങ്ങളില്‍ നിറയുന്നതിനു
കാരണമെന്താണ് ?
കുറുബി എന്നെ ഉറങ്ങുമ്പോഴും അരികത്തു വേണമെന്നല്ലേ ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ