മരം ഒരു വരം
വെറുതെ പഴിച്ച്
ചൂണ്ടി കാണിക്കുബോൾ
അതിൽ വിടർന്ന
പൂക്കളെ കുറിച്ചും
തന്നിരുന്ന വസന്തകാലത്തെ
കുറിച്ചും ഓർക്കണം
നിറഞ്ഞു നിന്ന
ഇലകളെ കുറിച്ചും
തന്നിരുന്ന തണ്ണലിടത്തെ
കുറിച്ചും ഓർക്കണം
മണ്ണിലേക്ക് ആഴ്‌ന്നിറങ്ങിയ
വേരിനെക്കുറിച്ചും
മണ്ണും മരവും
നമുക്കേകിയ കരുത്തിനെ
കുറിച്ചും ഓർക്കണം
ചില്ലയിലെ കിളി
കൊഞ്ചലിനെ കുറിച്ചും
കനിഞ്ഞു തന്ന കായ് കനികളെ
കുറിച്ചും ഓർക്കണം
മുറ്റത്തെ മുവാണ്ടൻമാവ്
ഇനി കായ്ക്കില്ലാ
വെട്ടി കളഞ്ഞേക്കാം
ഒരു വെറു വാക്ക്
മാതാവൂട്ടിയ മധുരം
മാവും ഊട്ടിയിരുന്നല്ലോ
എന്നൊരു ചോദ്യം കാറ്റിനു
ഇതു പറയുബോഴും
ആ മര തണ്ണലിൽ തന്നെയായിരുന്നല്ലോ
നിങ്ങളെന്ന് ഒരു അണ്ണാൻ കുഞ്ഞ്
നരച്ച് ശുഷ്കിച്ച്
ദൈവനാമംചൊല്ലി
ഇനി കായ്ക്കാത്ത
ഒരു നിസ്സംഗത അകത്ത്
വെട്ടി കളഞ്ഞേക്കുമോ അതിനെയും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ