2012, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

സ്വപ്നം






സ്വപ്നം മയങ്ങുന്ന നിന്‍റെ മനസ്സില്‍
ഒരു നുള്ള് മഞ്ഞുത്തുള്ളി പോലെ
എന്നോ വന്നു വീണതാണ് ഞാന്‍...
അന്നുണര്‍ന്ന നിന്‍റെ കിനാവുകള്‍ക്ക്
ചാരുത നല്‍കിയത് എന്‍റെ പ്രണയമായിരുന്നു..
എത്ര ദൂരെയാണേലും നിനക്കെന്നെ
ഒരു വാക്ക് കൊണ്ടറിയാം...
ഞാനുണര്‍ത്തിയ നിന്‍റെ സ്വപ്‌നങ്ങള്‍
ജീവിക്കുന്നത് എന്‍റെ ഹൃദയത്തിലാണ്...
നിന്‍റെ സ്വപ്നവും പ്രണയവും ഞാന്‍..
കോടാനുകോടി നക്ഷത്രങ്ങളില്‍ ഒന്നു
നമ്മുടെ സ്വപ്നത്തിന്‍റെ തിളക്കമാകാം..
എനിക്ക് തിരസ്ക്കരിക്കാനാവാത്ത
സ്വപ്നപ്പുഴയാണ് നീ...
വറ്റിപ്പോയാലും സ്നേഹ ഉറവകള്‍
ഗര്‍ഭം ചുമക്കുന്ന സ്നേഹ ഉറവ...
-------------------------------------------
ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞു പോയി..
എണ്ണിയാല്‍ തീരാത്ത നിമിഷങ്ങള്‍ പങ്കുവച്ചു ..
നിന്‍റെ ജീവിതം ഒന്നെടുത്തു നോക്കു...
എന്‍റെ വഴിത്താരകള്‍ ഞാനും കാട്ടിത്തരാം...
നമ്മള്‍ ഏതൊക്കെ നിമിഷങ്ങള്‍ സ്നേഹമായി
പങ്കു വച്ചിട്ടുണ്ടോ അതൊക്കെയാണ്‌ നമ്മുടെ
ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനങ്ങള്‍...
മനസ്സ് നിറഞ്ഞു കിട്ടിയതെന്തിനും ഹേതു
നീയായിരിക്കും കണ്ണാ..
ചിലര്‍ക്ക് ചിലരെ ദൈവം തരുന്നതാ മുത്തെ
അത് കാലത്തിന്‍റെ കൂടെ സഞ്ചരിക്കും..
----------------------------------------------രാവിന്‍റെ മാറില്‍ മഴച്ചാര്‍ത്തു നിലച്ചിട്ടില്ല...
നിന്‍റെ മനസ്സിപ്പോ എനിക്ക് വായിക്കാം..
ശൂന്യമൊരു ഇരിപ്പിടം നിന്‍റെ ഹൃദയത്തിലുണ്ട്...
എന്‍റെ ,ഞാന്‍ വലിച്ചു കേറിയിരുന്ന ഇരിപ്പിടം
ഇന്ന് ഈ മഴരാത്രിയില്‍ നിന്നെ വിരഹത്തിന്‍റെ
വേദനയില്‍ കനപ്പിക്കുന്നുണ്ട്....
പ്രീയനെ നിനക്ക് ഞാന്‍ നല്‍കിപ്പോന്ന മഴ രാവുകളും,
നിന്‍റെ ഇളം കയ്യില്‍ ചേര്‍ത്ത എന്‍റെ അധരങ്ങളും
സമ്മാനിച്ച ഓര്‍മ്മകള്‍ കൊണ്ട് നീ ഇന്നിന്‍റെ
വേവിന്‍റെ വിടവടക്കുക...
നാളെ പുലരിയില്‍ എന്‍റെ കാലൊച്ച കേട്ട്
നിനക്കുണരാന്‍ എന്‍റെ ചുംബനത്തോടൊപ്പം
നിനക്കുറങ്ങാം ...
വരും രാവുകളും ,ഉദയങ്ങളും നമ്മുക്ക് സ്വന്തമല്ലോ...
സ്വപ്നം കണ്ടുറങ്ങു....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ