2012, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

കാര്‍മേഘക്കൂട്ടിലൊളിച്ച മഴ മുത്താണ് നീ..
എത്രത്തോളം ആശിക്കുന്നുവോ
അതിനപ്പുറം സ്നേഹം പൊഴിക്കാന്‍ കഴിയുന്നവന്‍..
എന്‍റെ എന്‍റെന്നു ചൊല്ലി മാറിലേക്ക്‌ ഓരോ നിമിഷവും
ചേര്‍ത്തു വയ്ക്കുമ്പോള്‍ ഹൃദയവും കണ്ണും നിറയും..
ഒരിക്കലും അവസാനിക്കാത്ത പ്രണയ സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറം
നേരിന്‍റെ സ്നേഹച്ചൂടു പകരുന്ന മനസ്സുള്ളവന്‍..
നിന്നെ സ്നേഹിച്ചു പോകും സഖേ ..
നിന്‍റെ അധരങ്ങളെ ചുംബിച്ചു പോകും...
എനിക്ക് മാത്രമായെന്‍ കണ്ണന്‍..
-------------------------------------------------------------
ഒരരുവീ.. നിന്‍റെ ഉള്ളിലൂടേ ഒഴുകീ
എന്‍റെ ഹൃത്തില്‍ എത്തുന്നുണ്ട് ..
അതൊരു പുഴയായ് നിന്‍റെ അകക്കാമ്പില്‍
സ്നേഹക്കുളിരോടെ ഓളം വെട്ടുന്നുണ്ട് ..
മേലേ മണ്ണിന്‍റെ നീരാട്ട് കണ്ട് മരം നാണിച്ചപ്പോള്‍
മഴ മണ്ണിനേ വീണ്ടും വീണ്ടും കുളിര്‍പ്പിച്ചതേയുള്ളൂ ..
മണ്ണിലേക്കൂര്‍ന്നിറങ്ങിയ പ്രണയം താഴേ ഉറവകളുടേ
ആയിരം സ്നേഹനാമ്പുകള്‍ തീര്‍ക്കുമ്പൊള്‍ നീയും അലിയുകയാണ്...
എന്നേയോര്‍ത്ത് എന്‍റെ സ്നേഹമൊര്‍ത്ത് നിന്‍റെ മനസ്സെത്രവട്ടം
ഇല്ലാതായീ പൊയിട്ടുണ്ട് , ഒരു വേനല്‍ കൊണ്ട് എത്ര വട്ടം
നിന്‍റെ മനസ്സ് വരണ്ടു പോയിട്ടുണ്ട് , വേനലിന്‍റെ പിണക്കത്തില്‍
നിന്നും പൊടുന്നനേ നിന്നേ വര്‍ഷത്തിന്‍റെ കുളിരിലേക്ക് കാലമെന്ന
ഞാന്‍ നനച്ചിട്ടില്ലേ , നീ പരിഭവമില്ലാതേ ചേര്‍ന്നു നിന്നിട്ടില്ലേ ..
വറ്റി പൊയ സ്വപ്നങ്ങളില്‍ പൊലും നാം തീര്‍ത്ത അരുവികള്‍
നിലച്ചു പൊയിട്ടില്ല , അതിന്‍റെ കുളിരും വര്‍ണ്ണവും ഇല്ലാതായീ പൊയിട്ടില്ല
കാരണം എന്തെന്നൊ .. നീ തീര്‍ത്ത അരുവി ഒഴുകുന്നത് എന്നിലൂടേയാണ്..
നിന്നില്‍ അതിന്‍ ഉറവ വറ്റിയാല്‍ എന്നിലേ പുഴ നിന്നേ നനക്കും
എന്നിലേ നിന്‍റെ പുഴ വരണ്ടാല്‍ , നിന്‍റെ സ്നേഹാരുവികള്‍
എന്നേ നിറക്കും .. പ്രീയേ നാം സ്നേഹിച്ചത്, പ്രണയിച്ചത്
മനസ്സു കൊണ്ടല്ല , നാം അടുത്തത് യാദൃശ്ചികവുമല്ല
കാലം തീര്‍ത്ത പ്രണയമാണിത് , അനിവാര്യമായ ഒന്ന് ..
നീ അരുവിയും , ഞാന്‍ പുഴയും , ഞാനും നീയും
അത്രത്തോളം അന്തര്‍ലീനമായീ പങ്കു വയ്ക്കുന്നുണ്ട് പലതും ..
" നീയൊരു പുഴയാകുക , ഞാന്‍ കടലാകാം "
ഇനി പുതുമയുടേ തേരിലേറാം സഖേ...

------------------------------------------------------------
കണ്ണാ .. നീ ചിരിക്കുക ..
നിലാവിന്‍റെ ഒളിയൊടേ ..
നിന്‍റെ ചുണ്ടില്‍ പുഞ്ചിരി മാത്രം വിടരുക ..
രാവും , പുലരിയും , പൂവും പുഴയും
വര്‍ണ്ണാഭമാകാം , സ്മൃതിയില്‍ നല്ല ചിത്രങ്ങളാവാം-
അവയൊക്കെ സമ്മാനിക്കുകയും ചെയ്യുക ..
എന്നാല്‍ നീ പുഞ്ചിരിക്കാതിരുന്നാല്‍
നിന്നുള്ളില്‍ വേവിന്‍റെ കനലു വീണാല്‍
അവിടം തൊട്ട് ഞാന്‍ നിന്റേതല്ലാതാകും ..
ജീവിത വഴികളില്‍ നിന്‍റെ ഒരൊ ചുംബന പൂവുകളില്‍
വിരിയുന്ന കുളിരാണ് എന്‍റെ ഒരൊ സൗഖ്യത്തിന്റേയും താക്കോല്‍ ..
നിന്നേ ഇരുളാതേ കാക്കേണ്ട സ്നേഹം ,ദൈവം-
എന്‍റെ ഹൃത്തിലാവാം നല്‍കി എന്നേ അയച്ചത് ..
നിന്‍റെ കാര്‍മേഘകൂട്ടുകളെ പെയ്യിക്കുവാനും
ആ മഴയില്‍ കുതിരുവാനും ഞാന്‍ ആശികുന്നതും അതിനാലാകാം ..
നീയില്ലാതേ പൊകുന്ന നിമിഷങ്ങള്‍ മരുഭൂവിലേ ചൂട് കാറ്റ്
വീശും മനസ്സിലേക്ക് , എന്തൊക്കെയോ നഷ്ടമാകുന്നതിന്‍റെ മുന്നറിയിപ്പു ..
പിന്നേ നേരിന്‍റെ തേരിലേക്കുള്ള പ്രയാണം ..
അപ്പൊഴും നീ അകലേയാകുമ്പൊള്‍
ഒരു നോവു പൊട്ടും ഉള്ളിന്‍റെ ഉള്ളീന്ന് ,
അതു പിന്നെ പ്രളയമായീ ഹൃത്തിനേ മൂടീ
മിഴികളിലൂടേ ഒഴുകും , ഒന്നു തടയാനാവുന്നതിന് മുന്നേ ..
ഓര്‍മകളില്‍ പലപ്പൊഴും ഇടറീ വീഴാറുണ്ട് ,
ചിലതില്‍ കുരുങ്ങി കിടക്കാറുണ്ട് ...
പക്ഷേ നീ നഷ്ടമാകുന്നത് , അതു ഒരു നിമിഷത്തേക്കെങ്കിലും
അതിനു തീവ്രത കൂടും .. ആഴം കൂടും .. അകലേയല്ലെങ്കിലും
നിന്‍റെ കരളില്‍ ഞാനുണ്ടേലും സഖേ ..
നീ ഇല്ലാതാകുന്നു ഇപ്പൊള്‍ ഈ നിമിഷം ..
ഒരു നെരിപ്പൊടെരിയുന്നുണ്ട് ..
അതിലാകെയൊരു മഴയായ് നീ പൊഴിയുന്നതും
കാത്ത് ഞാനിരിപ്പുണ്ട് .
ഇവിടേ ഈ വൃശ്ചിക തണുപ്പിന്റേ മേട്ടില്‍ ..
മിസ്സ് യൂ മൈ ഡിയറ് കണ്ണാ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ