എന്തിനായിരുന്നു????

നിമിഷങ്ങള്‍ കൊഴിഞ്ഞു പോകുന്നത് പോലും അറിയാതെ നിസ്സംഗതയോടെ ഈ ഇരുപ്പ് തുടങ്ങിയിട്ടെത്ര നാളായി, ചിന്തകള്‍ പോലും നഷ്ട്ടപ്പെട്ട ദിനരാത്രങ്ങള്‍ .. മനസ്സു തുറന്നൊന്നു പറയാനും കരയാനും കഴിയാതെ ഈ നാല് ചുമരുകള്‍ക്കുള്ളില്‍ തട്ടി പ്രതിധ്വനിക്കുന്ന തന്റെ തന്നെ നിശ്വാസത്തിന്റെ ചൂട് ഓര്‍മ്മകളെപ്പോലും ചുട്ടുപൊള്ളിക്കുന്നു.എവിടേക്കാണ് ഞാന്‍ പോകേണ്ടത് നിന്റെ ഓര്‍മ്മകളുടെ ഭാണ്ഡമഴിച്ചു വെക്കാന്‍.നമ്മുടെ പ്രണയത്തിന് സാക്ഷിയായി എന്നും കൂട്ട് വന്ന മഴ പോലും പെയ്യാന്‍ മറന്നു നില്‍ക്കുകയാണിന്നു.എല്ലാം മനസ്സ് തുറന്നു പറഞ്ഞിട്ടും സംശയത്തിന്‍റെ കരിനിഴലില്‍ തൂങ്ങിയാടിയ പ്രണയം അതിന്റെ അവസാന ശ്വാസം വരെയും പോരാടി തളര്‍ന്നാണ് വീണത്.കാരണമില്ലാതെ നിന്നില്‍ വരുന്ന ഭാവമാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ഏറെ ശ്രമിച്ചു ഞാന്‍ , ഒടുവില്‍ നീ തന്ന ഓര്‍മ്മകള്‍ കൊണ്ട് ചിതയുണ്ടാക്കി സ്വയം കത്തിയെരിയാന് തീരുമാനിച്ചു. ജീവനില്ലാത്ത ശരീരങ്ങള്‍ പ്രണയിക്കില്ല, പ്രണയ നഷ്ടങ്ങളില്‍ സ്വയമുരുകി തീരില്ല, ആര്‍ക്കു വേണ്ടിയും കണ്ണീര്‍ പൊഴിക്കില്ല .. ഇതൊക്കെയായിരുന്നു വിശ്വാസം.... പക്ഷെ ഇപ്പോള്‍ ശരീരമില്ലാത്ത ആത്മാവ് നിന്നെ തേടി അലയുകയാണ്.. കാരണം ഞാന്‍ നിന്നെ സ്നേഹിച്ചത് എന്റെ ആത്മാവ് കൊണ്ടായിരുന്നു.ഇപ്പോഴും അറിയില്ല എവിടെയാണ് പിഴച്ചത്.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ