അരികത്തായി
കടലില്‍ മഴ പെയ്തു തോര്‍ന്നിട്ടില്ല...നിന്‍റെ മനസ്സിലും..
ഓരോ തിര പോലെ എന്‍റെ മനസ്സാം തീരത്ത്
നീ പ്രണയാര്ദ്രമായ് പുല്കുന്നുണ്ട്...
പക്ഷെ നിന്നെ ചാര്‍ത്തിപ്പോയ കുങ്കുമ സന്ധ്യകള്‍
നിനക്ക് വേണ്ടി അസ്തമയത്തിലും കാത്തിരിപ്പില്ലേ ..
തീരം എന്നും ഏകനാണ്...
ഇടയ്ക്കു വന്നു പുല്‍കുന്ന പ്രണയാര്‍ദ്രമാം തിര ഒഴിച്ചാല്‍ ..
മഴപ്പൂവേ നീ ഈ തീരത്തെന്നും പൊഴിഞ്ഞാലും ..
ഒരു കടല്മഴ സ്വപ്നം കണ്ടു മയങ്ങു നീ കണ്ണാ..
----------------------------------------------------------
കാലങ്ങള്‍ കൊഴിഞ്ഞു പോകുന്നുണ്ട് ..മുഖങ്ങളും ..
ചാരെ എന്നും നിന്‍റെ സാന്നിധ്യമുണ്ടായിരുന്നു...
വാത്സല്യമായി നെറുകില്‍ തലോടിയ രാത്രികള്‍
വിസ്മരിക്കാനാവില്ല..
ആ സ്നേഹം ഹൃദയത്തിനാഴത്തില്‍
തിരതല്ലുന്നുണ്ട്..
വിജനമായ ഊടു വഴികളിലും വിളിക്കാതെ
കൂട്ട് വന്നവനാണ് നീ..
എനിക്കുള്ളതിനേക്കാള്‍ എന്‍റെ ആകുലതകള്‍
ചുമന്നവന്‍...
കണ്ണാ നിന്നോടുള്ള എന്‍റെ സ്നേഹമാത്രയും
നിന്‍റെ മുന്നില്‍ മഴയായി പെയ്യുന്നുണ്ട്..
മഞ്ഞായ് പൊഴിയുന്നുണ്ട്...
ഓരോ നിമിഷത്തിലും എന്‍റെ ഓര്‍മ്മകളാണ്
നിന്നെ നയിക്കുന്നതെന്ന് നീ തന്നെ പറയുമ്പോള്‍
അറിയുന്നുണ്ട് എന്‍റെ സ്നേഹം ഞാന്‍...
-------------------------------------------------
അരുവി ഒഴികിയും,പുഴ നിറഞ്ഞും
കടലലകള്‍ കരയെ പുണര്‍ന്നും ,
സന്ധ്യ മാഞ്ഞൊരു നിലാവ് പൂത്തും,
എന്റെ മിഴികളില്‍ ,മയിലായി,മഴയായി തലോടിയും
കാലം എനിക്ക് വേണ്ടി കാത്തു വച്ചയെന്റെ കാമുകന്‍...
വരനായ്,കൂട്ടുകാരനായ്,എന്റെ സ്വപ്നനങ്ങളില്‍
യാഥാര്‍ത്യങ്ങളില്‍ അണഞ്ഞവന്‍ ..
കണ്ണേ ,നീയെന്‍റെ അന്തരാത്മാവിലെ മഞ്ഞുതുള്ളിയെക്കാള്‍
നിര്‍മ്മലമായ സ്നേഹമാണ്...
എന്റെ ഓരോ വാക്കിലും നിമിഷങ്ങളിലും
എനിക്ക് ഇന്ധനമാകുന്നവന്‍...
നിന്‍റെ സ്നേഹ തണലിലേ നിന്‍റെ കണ്ണന്
ജ്വലനമുള്ളൂ ,ജീവനുള്ളൂ സഖേ ...
-------------------------------------------------
മഴ പെയ്തു തോര്‍ന്നിട്ടില്ല ...
എന്‍റെ ഉള്ളത്തില്‍ നീയാം മഴ പെയ്യുന്നുണ്ടിപ്പോഴും ...
പല ദേശങ്ങളില്‍ അലയാന്‍ വിട്ടതല്ല മഴയെ...
എന്‍റെ പൂമുറ്റത്തു എനിക്ക് വേണ്ടി മാത്രം
പെയ്യുന്നൊരു സ്നേഹമഴയെന്ന സ്വാര്‍ഥ ചിന്തകയാം
കാമുകി തന്നെ ഞാന്‍...
എങ്കിലും നീ അപ്പുറം പെയ്തു തോരുമ്പോള്‍
പ്രിയനേ ,എന്‍റെ മിഴിക്കുംബിളിലായിരുന്നു
നീയാം മഴയെന്നറിഞ്ഞാലും ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ