മഞ്ഞുതുള്ളികളാകുന്ന നിശാശലഭങ്ങള്‍ നിന്റെ ഹൃദയത്തിനെ വലം ചുറ്റുന്നുണ്ട്.. മഞ്ഞുതുള്ളികളുടെ ഒരു കണം നിന്റെ മിഴികളില്‍ വീണു പോയിട്ടുണ്ട്... സുന്ദരമായൊരു പുലരി സ്വപ്നം കാണാന്‍ മനസ്സ് പതിയെ നിന്നോട് മന്ത്രിക്കുന്നുണ്ട്.. പതിയെ എന്റെ തോളിലേക്ക് ചായുക നീ.. നിന്റെ വേവും വിരഹവുമിറക്കുക... എല്ലാമൊഴിഞ്ഞ മനമോടെ മഞ്ഞുതുള്ളി വന്നു പുല്കട്ടെ... എന്നും കാവലായി ഞാന്‍ ഉണ്ട് എന്റെ മുത്തിന് ... മഞ്ഞുതുള്ളികള്‍ പോലെ മൃതുലമായ എന്റെ ഹൃദയത്തില്‍ നീ തലചായിച്ച്ഉറങ്ങിക്കോള്ക........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ