അറിയുന്നു ഞാന്‍ നിന്നെ കാറ്റേ..
എന്നെയറിയുന്നതേക്കാളധികമായ് നിന്നെ
തിരയുന്നു നിന്നെ ഞാന്‍ കാറ്റേ
ഗതകാല വിസ്മൃതി തിരമാലകളില്‍ പിന്നെ
അറിയുന്നു ഞാനിതുംകൂടി കാറ്റേ
നിറകണ്ണില്‍ നിന്‍ സ്മരണകള്‍ നിഴലായി നില്ക്കേ
കരയുവാന്‍ കഴിയാതെ കരയുന്നോരു
കരിമേഘനിറമാര്‍ന്നോരെന്‍ മുഖത്തില്‍
നിന്‍ കരസ്പര്‍ശമേല്ക്കാതെങ്ങിനെ
പെയ്തൊഴിയും ഞാനിനിയും കാറ്റേ...?
നീണ്ടുനില്‍കുമെന്നും കാറ്റേയെന്‍
പ്രണയ ഗീതത്തില്‍ മുറിവേറ്റ പല്ലവി
വീണ്ടുമിന്നറിയുന്നു നിന്നെ ഞാന്‍ കാറ്റേ
വിഷാദചുഴിയിലലിയും ശാന്ത സംഗീതമായ്
നനയുന്നോരെന്‍ മുറിപ്പാടിലൂടോഴുകും
മഴവില്ലുപോല്‍ നീ പുഞ്ചിരിക്ക്
തിരമാല പുല്‍കുന്ന തീരമായലിയാന്‍
ഇവള്‍കുണ്ടു മോഹം അറിയുന്നുവോ നീ
ചിരി മാഞ്ഞുപോയോരെന്‍ ജീവിതയാത്രയില്‍
സൌഹൃദത്തിന്‍ ലയമാര്‍ന്നോരീണം
മേഘമല്‍ഹാറായോഴുകുന്നു പിന്നെ
വിരിവാര്‍ന്ന ഭൂമിയിലെന്നുമെന്നും
പിരിയാതെ ശുഭരാത്രി പറയാതെ
പെയ്യുന്നോരെന്‍ മൌനത്തിന്‍ കരിമേഘജാലം
അറിയാതെ പോകുന്നുവോ കാറ്റേ
ഇടനെഞ്ചിലൂറുമെന്‍ പ്രേമഗീതം....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ