സ്നേഹം പൂക്കും മിഴിയോരം
പ്രണയം പൊതിഞ്ഞ പുഴയോരം
നിന്‍റെ കുളിരിന്‍ വഴിയോരം ...
എന്‍റെ സ്നേഹം നിനക്ക് അലങ്കാരമല്ല
നിന്റേതു എനിക്ക് ആര്‍ഭാടവുമല്ല ..
ഇതു ,, ഈ സ്നേഹം.. നമ്മുടേ ജീവിതമാണ്
നമ്മുക്ക് ജീവിക്കാന്‍ പ്രേരണ തരുന്ന ചൂടാണ്
നീ എത്രയോ ദൂരെയെങ്കിലും , ഞാന്‍ അത്രക്ക് അടുത്തുമാണ്..
നീ മഴ പൊലെ സാമിപ്യമരുളുമ്പൊള്‍
ഞാന്‍ കാറ്റായീ നിന്നെ തഴുകുന്നുണ്ട് ..
ഒരൊ ദിനവും ഇന്നലേ അറിയാത്തത് നിന്നിലും
എന്നിലും നാം അറിയുന്നുണ്ട് ..
സ്നേഹത്തിന്റേ പുതിയ മേച്ചില്‍ പുറങ്ങള്‍
തേടുന്നുണ്ട് , നമ്മുടേ ഒരിക്കലും നിലക്കാത്ത പ്രണയമനസ്സ് ..
----------------------------------------------------------
നീളന്‍ ഇടവഴികളില്‍ മഴയിന്നു പെയ്യുന്നു ..
നീ വരുമെന്നോതിയ മൊഴികളിലാണ് ഞാനിപ്പൊഴും .. സഖേ
നിന്നേ കാത്തിരിപ്പാണ് ഇന്നെന്‍റെ ജീവിതം തന്നെ...
ഇന്നലേ മന്ദാരപൂവ് നുള്ളി നിന്‍റെ നെറുകില്‍
ഒരു കുന്നു സ്നേഹത്തോടൊപ്പം ഞാന്‍ തന്നപ്പൊള്‍
നീ മിഴികള്‍ കൂമ്പിയിരുന്നു , സ്നേഹമോടേ എന്നിലേക്ക്-
ചാഞ്ഞിരുന്നു .. ഇലഞ്ഞി മരത്തിന്‍റെ താഴേ വച്ച് നീ
പറഞ്ഞ് പോയതോര്‍ത്താണ് ഞാന്‍ ഇന്നും നിന്നേ കാത്തു നില്‍ക്കുന്നത്...
നാളേ മഴയാകും , ആല്‍മരം പൊഴിക്കുന്ന മഴപൂവുകളോടൊപ്പം
നീയെന്നേ പുണരണം .. മേലേ കണ്ണന്‍ ദീപാരാധന കൊള്ളുമ്പൊള്‍
നീ എന്നേ അറിയണം , എന്‍റെ ഉള്ളം കര്‍പ്പൂരം പോലെ എരിയണം
നമുക്കിടയില്‍ മഴ തീര്‍ത്ത കുളിരും , ഉള്ളില പ്രണയത്തിന്‍റെ വേവും -
മാത്രമാകണം .. ഇതേ മൊഴികളില്‍ സ്നേഹമായീ പങ്ക് കൊള്ളാന്‍ മഴയെത്തീ
നിന്‍റെ ഞാനെത്തീ ,, എന്നിട്ടും നീയെവിടെയാണ് എന്‍റെ പ്രീയനെ ..
ഒരു നേര്‍ത്ത മഴ വീണ്ടും പൊഴിയുന്നുണ്ട് ,,
നിന്‍റെ കര്‍പ്പൂര ഗന്ധമറിയുന്നുമുണ്ട് ..
-----------------------------------------------------------
കണ്ടുമുട്ടിയ നാള്‍ മുതല്‍ ഈ നിമിഷം വരെ
ഈ ഹൃദയം വിട്ടു ജീവിച്ചിട്ടില്ല ....
എത്രയൊക്കെ പിണങ്ങിയാലും ഇവനെന്റെയുള്ളില്‍ നിറവാണ് ..
ഓരോ പിണക്കവും നിന്നോടുള്ള സ്നേഹത്തിന്‍റെ
ആഴമാണളക്കുക ...
നീ എനിക്കു നഷ്ട്ടമാകുന്നതെത്രയെന്നു
അറിയുന്ന സമയമാകുമത്...
കണ്ണാ ,എനിക്കൊരു ആഗ്രഹമേയുള്ളൂ...
മരിക്കും വരെ നിന്‍റെ ഉള്ളില്‍
വസിക്കണം സ്നേഹമോടെ...
ഒരു നിമിഷം നിനക്കെന്നോട് വെറുപ്പ് തോന്നിയാല്‍
നിന്‍റെ കണ്ണന്‍ മരിച്ചു...
എനിക്കാരുമില്ലേലും സങ്കടമില്ല ..
എന്റെ കണ്ണന്‍ ഉണ്ടായാല്‍ മതി...
എല്ലാം ഉണ്ടായിട്ടും നീയില്ലേല്‍ എനിക്ക് കുറവ് തന്നെയാണ്...
----------------------------------------------------------
എന്‍റെ സ്നേഹം നിലാവ് പോലെ പരക്കുന്നുണ്ട്..
നീ കാണുന്നുവോ സഖേ ,പുഴയും മാമലകളും കടന്നു
നിന്‍റെ ചാരെ വരുന്നുണ്ടത്...
വൃശ്ചിക കുളിരില്‍ തണുത്തുറയാതെ ആ സ്നേഹ നിലാവിനെ
പോയൊന്നു കൈക്കുമ്പിളില്‍ കവര്‍ന്നു കൊണ്ട് വരൂ .
എന്നിട്ടതിനെ നിന്‍ മാറോടു ചേര്‍ക്കു ..
നിന്‍റെ ഹൃദയമപ്പോള്‍ മിടിക്കും ശക്തിയായി ,
എന്‍റെ ഒരംശം സ്നേഹ നിലാവ് പോലും താങ്ങാനാവാതെ..
ഓരോ വാക്കിലും ഓരോ ചിന്തയിലും നിന്നോടുള്ള
കോടി പ്രണയം ഞാന്‍ അടക്കി വെച്ചിട്ടുണ്ട്...
എന്‍റെ ജീവിതം തന്നെ നിന്നോടുള്ള സ്നേഹമാണ് കണ്ണാ..
ഒരു അസ്തമയത്തിലോ ഒരു മഴത്തോര്ച്ചയിലോ
ഒരു രാവു പുലരുന്നതിലോ നിലച്ചു പോവാത്ത സ്നേഹം..
അത് സത്യമാണ് എന്‍റെ വികാരമാണ്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ