മഴ
അങ്ങകലേ വിതുമ്പി നില്പ്പുണ്ട് ..
ഒന്നു തൊട്ട് നോക്കൂ , ഒന്നു മാറി നില്‍ക്കാന്‍ പോലുമാകാതെ
നിറഞ്ഞു പൊഴിഞ്ഞ് നനക്കുന്നത് കാണാം നിനക്ക് .....
എന്റെ മുന്നില്‍ പൊഴിഞ്ഞ മഴത്തുള്ളിക്കും
ഒഴുകിയ പുഴക്കും,തിരതല്ലിയ കടലിനും
ഒരു നുള്ള് നിലാവ് തന്ന ചന്ദ്രനും, തേനൂറുന്ന പുഞ്ചിരിക്കും,
കാത്തു നിന്ന പ്രണയത്തിനും,
അകലേക്ക് മാഞ്ഞ കുങ്കുമ സന്ധ്യകള്‍ക്കും
നിന്നെ കാണിച്ചു കൊടുത്തിട്ടുണ്ട് ..
നിന്റെ സ്നേഹത്തണല്‍ എനിക്ക് തന്ന
സ്വാന്തനത്തിന് പകരം ഞാന്‍ എന്ത് തരും കണ്ണാ ?
ഏകാന്തതയുടെ തുരുത്തുകളില്‍
മനസ്സ് നൊന്തു പിടയുമ്പോള്‍
ഒരു മയില്‍ അരികില്‍ പീലി വിടര്‍ത്തും
അതിന്റെ വര്‍ണ്ണങ്ങള്‍ മനസ്സില്‍
ഒരു വര്‍ഷകാലത്തിന്റെ വരവറിയിക്കും..
ചില ബന്ധങ്ങളിതുപോലെയാണ് ..
സ്നേഹത്തിന്റെ വര്‍ണ്ണം കൊണ്ട് നമ്മെ പൊതിയും
ഒരിക്കലും നമ്മളെ തനിച്ചാകാതെ..
നീയില്ലായിരുന്നെങ്കില്‍, നിന്നെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍
എനിക്ക് ഈ ജന്മം പാഴായേനെ..
കഴിഞ്ഞു പോയ കാലങ്ങളുടെ കണക്കുകള്‍
കൂട്ടിക്കിഴിക്കുമ്പോള്‍ നമ്മുക്കെന്താണ്
മിച്ചമായി കിട്ടുക ?
ഇത്തിരി സന്തോഷമോ അതോ ഇത്തിരി ദുഖമോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ