ഇനിയുള്ള ജന്മങ്ങളെല്ലാം
നീ എനിക്കേകുന്ന അന്തരീക്ഷം വളരെ വിലപ്പെടതാണ് ..
എല്ലാവര്ക്കും കിട്ടാതെ പോകുന്ന ചിലതൊക്കെ
ദൈവം എനിക്ക് നല്‍കുന്നുണ്ട് ..
നിന്റെ സ്നേഹവും സ്വാന്തനവും
എനിക്ക് നല്‍കുന്നത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത പലതുമാണ് ..
ഇഷ്ട്ടാണ് ഒരുപാട് ..
എന്റെ ജീവിതത്തില്‍ എനിക്ക് കൈവന്ന അമൂല്യമായ സമ്പത്ത് ..
എത്ര പരീക്ഷണങ്ങളിലൂടെ കടന്നു പോയാലും
വറ്റാത്ത ഈ സ്നേഹത്തിന്‍ ഉറവ
ഉള്ളടുത്തോളം കാലം ഞാന്‍ തളര്‍ന്നു വീഴില്ല ..
--------------------------------------------------------------------
എത്ര ജന്മം ഞാന്‍ പിറന്നാലും എന്റെ കൂടെ എന്റെ ഇടറുന്ന
കാലഘട്ടങ്ങളില്‍ , സ്നേഹം കൊതിക്കുന്ന നിമിഷങ്ങളില്‍ ,
എകയാകുന്ന കാലത്തിന്റെ കൈകളില്‍
മഴയുടെ തരാട്ടുമായി ഈയുള്ളവന്‍ ഉണ്ടാവണം ..
അന്നുമിന്നും ഞാന്‍ ഒരുപാട് സ്നേഹിച്ചിട്ടുണ്ട് നിന്നെ ...
ഓരോ ജന്മത്തിനും ഓരോ നിയോഗമുണ്ട് നമ്മളന്യോന്യം
ആ നിയോഗം നിറവേറ്റുന്നവരാണ് ..
നമ്മളെ മനസിലാകാന്‍ ഈ ലോകത്ത് നമ്മുക്ക് മാത്രമേ കഴിയു ..
ബാക്കിയാര്‍ക്കും നമ്മുടെ മനസിന്റെ സഞ്ചാരങ്ങളെ അറിയുവാനോ
അതിന്റെ അര്‍ഥം ഗ്രഹിക്കാനോ കഴിയില്ല ..
ജീവിതത്തില്‍ നമ്മുക്ക് മേലായി ചിലതുണ്ട് കണ്ണാ ..
നമ്മുടെ കന്ട്രോളിനും മുകളില്‍..
അതിനെ വിധിയെന്ന് ഓമനപ്പേരിട്ടു വിളിക്കുന്നു നാം.
ഇതേ വിധിയാണ് നമ്മെ പ്രതിസന്ധിയില്‍ തള്ളി വിടുന്നത്..
അതില്‍ നാം വേദനിക്കുകയും ചെയ്യുന്നത്....
എന്നാല്‍ ഇതേ വിധിയാണ് നമ്മെ കൂട്ടിയോജിപ്പിച്ചത് ..
അതില്‍ നാം സന്തോഷിക്കുന്നു ..
ഇവിടെ നമ്മുക്ക് നല്ലതും വിധി സമ്മാനിക്കുന്നു ...
പ്രതിസന്ധികളില്‍ ദൈവം വിധിയുടെ പൂമഴ പെയ്യിക്കും ..
എന്റെ പ്രാണന്‍ ഈ ശരീരം വിട്ടു പോകും വരെ നിന്നോടുള്ള സ്നേഹം
എന്നില്‍ നിറഞ്ഞു നില്‍ക്കും ..
എന്റെ കണ്ണനെ ഇനി പിരിയാന്‍ എനിക്കാവില്ല ..
നിന്റെ സ്നേഹത്തിന്റെ ചൂരില്ലാതെ ഞാന്‍ തികച്ചും ഏകയാണ് മുത്തെ ..
നമ്മുടെ രണ്ടു പേരുടെയും മനസ്സില്‍ ആകുലതയുണ്ട് ..
നാം ശക്തമായി തിരിച്ചു വരും .. നാളത്തെയോ ഇന്നത്തെയോ മഴയില്‍
ഒലിച്ചു പോകേണ്ടാവരല്ല നാം ..
ഒരുപാട് മഴ കൊണ്ടും നനഞ്ഞും അലിഞ്ഞവരാണ്...
ഇതു വെറും ചാറ്റല്‍ മഴയാ ..അതുകൊണ്ട് സന്തോഷമായിരിക്കു ..
ഞാന്‍ നിനക്ക് മാത്രം ഉള്ളതാണ് എല്ലാം കൊണ്ടും.. .
ഈ കണ്ണന്‍ ഏതിനും കൂടെയുണ്ട് ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ