2012, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

എന്‍റെ കവിതകള്‍







എന്‍ ആത്മഗതങ്ങളീ
കവിതകള്‍... 
മനസ്സിന്‍ മൃദുലതകളില്‍
ആലോരസമായും
പ്രതിഷേധസ്വരമായും
നേടാന്‍ കഴിയാതെ -
പോയവയുമാണെന്‍
കവിതകള്‍....കാലമാം ബോധവും
എന്‍ ഇഷ്ടത്തിന്‍ അനിയന്ത്രണവും
മറക്കാനാകാത്ത ചിന്തകളുമെന്‍
കവിതകള്‍..... 
എന്നിലൂടെ പറയുന്നതാവട്ടെ
പലരുടെയും മനോഗതങ്ങള്‍
എനിക്ക് മാത്രമറിയുന്നോരെന്‍
നേര്‍ത്ത നൊമ്പരങ്ങളാണീ
കവിതകള്‍... 
കാണാതെ കണ്ടതും
കേള്‍ക്കാതെ കേട്ടതും
അറിയാതെ അറിഞ്ഞതുമെല്ലാമെന്‍
കവിതകള്‍.....
എന്‍റെ മാത്രം കവിതകള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ