ചന്ദനമരത്തിന്‍റെ ചോട്ടില്‍ ...
കൈകളില്‍ കുന്നിക്കുരുവോളം സ്നേഹമായ്
കുഞ്ഞിലെ വന്നയെന്‍ കരിമണിയിട്ടൊരു പെണ്‍കൊടി..
നിമിഷങ്ങള്‍ വര്‍ഷങ്ങളായ് മാറുമ്പോള്‍
സ്നേഹം വളര്‍ന്നൊരു ആല്മരമാകുമ്പോള്‍
ഇന്നെന്‍ മുറ്റത്തു വളര്‍ന്നു വരുന്നോരാ ചെമ്പക തൈയ്യിലും
മഞ്ചാടി മണിയിലും ,കണ്ടതും കേട്ടതും
നിന്‍റെ പ്രണയാര്‍ദ്രമാം വര്‍ണ്ണങ്ങള്‍ മാത്രം...
എന്നിട്ടുമെന്തേ എന്‍ കുങ്കുമ മലരുകള്‍ നിന്‍റെ
തിരുനെറ്റിയില്‍ ശോഭിതമായില്ല...
--------------------------------------------------
ഈറനായ സന്ധ്യകളില്‍ പാവാടത്തുംബിഴഞ്ഞ
മഴചാലുകളിലൂടെ അരികിലെക്കോടി വന്ന
സ്വര്‍ണ വര്‍ണ്ണമുള്ള സ്നേഹമേ
ആകാശക്കോട്ടയിലെ മഴത്തുള്ളികളൊന്നു പോലും
എന്‍റെ മേലെ പെയ്യാതിരിക്കാന്‍
ഒരു പ്രണയത്തുള്ളിപോലും എന്‍ മുന്നില്‍
പൊഴിയാതിരിക്കാന്‍ ഓടി വന്നെന്നെ
പുണര്‍ന്നു നില്‍ക്കുന്ന എന്‍റെ കുശുമ്പി കുറുമ്പി തെന്നലേ
നീയാണെന്റെ സര്‍വ്വവും സഖി...
പോന്നോമലെ പ്രിയേ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ