2012, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച


കളിപ്പാട്ടം




ആളുകള്‍ കൂടിയ ചന്തയില്‍അയാള്‍ വിളിച്ചുകൂവി,"കളിപ്പാട്ടങ്ങള്‍,കളിപ്പാട്ടങ്ങള്‍"മനുഷ്യാരവങ്ങള്‍ക്കിടയില്‍ആ വൃദ്ധന്‍റെ ജല്‍പ്പനങ്ങള്‍വൃഥാവിലായി.നെറ്റിയിലടിഞ്ഞ വിയര്‍പ്പുതുള്ളികള്‍തുടച്ചുമാറ്റി വീണ്ടുമയാള്‍വിളിച്ചു കൂവിക്കൊണ്ടേയിരുന്നു,"കളിപ്പാട്ടങ്ങള്‍, കളിപ്പാട്ടങ്ങള്‍"
വഴിയാത്രക്കാരില്‍ ചിലര്‍ അയാള്‍ക്ക്‌ ചുറ്റുംകൂടിനിരത്തിവച്ചിരിക്കുന്ന അഞ്ചുപാവകളില്‍അവരുടെ കണ്ണുകള്‍ പരത്തിനടന്നു.വൃദ്ധന്‍റെ കണ്ണുകളില്‍ ആശ്വാസത്തിന്റെ തിളക്കംഅയാള്‍ എഴുന്നേറ്റു.
യാത്രക്കാര്‍ പാവകള്‍ക്കരികിലേക്ക് വന്നുകളിപ്പാട്ടങ്ങളുടെ കൈയും കാലുംഅവര്‍ പിടിച്ചുനോക്കി.പാവകളെ ഓരോന്നായി മാറ്റിനിര്‍ത്തിഅവരതിനു ചുറ്റും നടന്നുനോക്കി,താണും ചെരിഞ്ഞും കുനിഞ്ഞുംഅതിന്റെ കണ്ണും മൂക്കും വായുംഅവര്‍ പരിശോധിച്ചു, മതി വരുവോളം.
സ്വയം പിറുപിറുത്തുംപരസ്പരം എന്തോ പറഞ്ഞുംചിലര്‍ തിരിച്ചുപോയി,മറ്റുചിലര്‍ ആലോചനയോടെ അവിടെ നിന്നു" ഏതെങ്കിലും ഒന്നിനെയെങ്കിലും"ദൈന്യതയുടെ തളര്‍ന്ന ശബ്ദത്തില്‍ആ വൃദ്ധന്‍ പിന്നെയും വിളിച്ചുകൂവിക്കൊണ്ടേയിരുന്നുവീണ്ടും "കളിപ്പാട്ടങ്ങള്‍, കളിപ്പാട്ടങ്ങള്‍"
മറ്റൊരു വഴിയാത്രക്കാരന്‍കളിപ്പാവള്‍ക്കരികിലേക്കു വന്നുഅതിലൊന്നില്‍ അയാളുടെകണ്ണുകളുടക്കിആ കച്ചവടം നടന്നു.
ആശ്വാസത്തിന്റെ ഒരുതിരി വെട്ടവുമായിആ വൃദ്ധന്‍ നടന്നു നീങ്ങിജീവനുള്ള തന്റെ ബാക്കി, നാലുകളിപ്പാവകളെയും കൊണ്ട്ഉവ്വ്,അതയാളുടെ പെണ്‍മക്കളായിരുന്നുആരും,വിലക്കെടുക്കാത്ത കളിപ്പാട്ടങ്ങള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ