ഇനിയും
നിമിഷങ്ങളില്‍ നിന്റെ ചിരിയുടെ
നേര്‍ത്ത കിലുക്കം കേള്‍ക്കുന്നുണ്ട്
എന്നെ ഉണര്‍ത്തിയ പ്രണയാദ്രമാം
മഴത്തുള്ളികിലുക്കം ....
ഇനിയും എത്രയോ ഉദയങ്ങള്‍
കാത്തിരിപ്പുണ്ട് നിന്റെ സന്ധ്യയില്‍ അലിഞ്ഞു ചേരാന്‍ ,
രാവില്‍ നിറച്ചാര്‍ത്താവാന്‍ ..
പ്രീയമായവനെ നിന്റെ ഹൃദയത്തില്‍
ഒരു മഴത്തുള്ളിയായി നെറുകിലൂടെ അലിഞ്ഞെത്തണം ..
എന്റെ ഹൃത്തില്‍ പൂത്തതൊക്കെ
നിന്റെ പ്രണയ വാടിയിലെ പൂക്കളായിരുന്നു ,
മഴ തോരാത്ത വീഥികളില്‍ കൈകള്‍ കോര്‍ത്ത്
ഇനിയുമിനിയും എത്ര പ്രണയാദ്ര നിമിഷങ്ങള്‍ ..
എത്ര മഴ പെയ്തു തോര്‍ന്നാലും വീണ്ടും കൊതിക്കുന്നു
നിന്റെ പ്രണയത്തിന്റെ മഴ മേലാപ്പ് .. എന്റെ പ്രീയനെ ..
നീ നല്‍കിയതും നല്‍കാനിരിക്കുന്നതുമൊക്കെ എന്റേ
ഹൃദയത്തിലേ വര്‍ണ്ണങ്ങളാണ് ..
ഈ നിലാവില്‍ .. ഏകാന്തമീ നിമിഷത്തില്‍ ..
എന്നരുകില്‍ സ്നെഹത്തിന്‍ ഉറവ തീര്‍ത്ത ശലഭമേ
വാക്കുകളില്‍ സ്നെഹാഴിതന്‍ നിറങ്ങളൊരുക്കി
നീ എന്നെയും കൂട്ടി പോവതെങ്ങോട്ടോ ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ