2012, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

പ്രണയം





വര്‍ഷങ്ങള്‍ക്കു മുമ്പൊരു
ശരത്കാലത്തില്‍
ഞാനൊരു പക്ഷിയായ്
വായുവില്ലാത്ത ശൂന്യാകാശത്തില്‍
പറക്കാന്‍ തുടങ്ങി
എനിക്ക് തോന്നിയൊരു കുഞ്ഞു
പ്രണയത്തിനു പിന്നാലെ
എന്‍ ബഹിരാകാശ പ്രണയം
ആര്‍ദ്രവും പുളകിതവുമായ പ്രണയം
ഭാവിയെപറ്റിയോര്‍ത്തു
പൂര്‍ണതയിലെത്താതെ
ഭൂതകാലത്തില്‍ മറഞ്ഞില്ലാതായ പ്രണയം
ഉച്ച്വസിക്കാന്‍ വായുവില്ലാതെ
ഭൂമിതന്‍ കാല്ക്കല്‍
അവസാനിച്ച പ്രണയം
സമര്‍ത്ഥമായി നിര്‍മ്മിച്ച കുരിശില്‍മേല്‍
തറച്ചു വെച്ചോരെന്‍ പ്രണയം
കുരിശുമരണം എല്ക്കാന്‍ വിധിക്കപെട്ട
എന്‍റെ പാവം പ്രണയം.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ